നുറുക്ക് ഗോതമ്പ് കഴുകിയതിനുശേഷം അര മണിക്കൂർ കുതിരാൻ വെക്കുക.
അതിനുശേഷം ഒരു കുക്കറിൽ നുറുക്ക് ഗോതമ്പും ആവശ്യത്തിനു ഉപ്പും ഇട്ടു നികക്കെ വെള്ളം ഒഴിച്ച് വേവിക്കുക. വെള്ളം കൂടി പോകരുത് . 2 വിസിൽ മതി നുറുക്ക് ഗോതമ്പു വേകാൻ .
ഉള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ അരിഞ്ഞു മാറ്റിവെക്കുക.
ഒരു പാൻ അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. ചൂടായിക്കഴിയുമ്പോൾ കടുക് ഇട്ട് പൊട്ടിക്കുക. ഇതിലേക്ക് അരിഞ്ഞു വെച്ച ഇഞ്ചി, ഉള്ളി, പച്ചമുളക് എന്നിവ ചേർക്കുക. ആവശ്യത്തിനുള്ള കറിവേപ്പില കൂടെ ഇട്ടു വഴറ്റുക. ഉള്ളി ചെറുതായി വാടി വരുമ്പോൾ വേവിച്ചു വെച്ചിരിക്കുന്ന നുറുക്ക് ഗോതമ്പു കൂടെ ചേർത്ത് നല്ലതു പോലെ ഇളക്കി യോജിപ്പിച്ചു എടുക്കുക.
ഉപ്പു കുറവ് തോന്നുന്നെങ്കിൽ ഈ സമയത്തു ഉപ്പ് വെള്ളത്തിൽ കലക്കി ചേർക്കുക. ഉപ്പുപൊടി ചേർത്താൽ ഇതിലേക്ക് നല്ലതു പോലെ മിക്സ് ആകില്ല . വെള്ളം തുവർന്നുകഴിയുമ്പോൾ അടുപ്പിൽ നിന്ന് മാറ്റി ചൂടോടെ ഉപയോഗിക്കാം.
Would you find this information useful? Please Share & Support