നാടൻ ചിക്കൻ കറി | Nadan Chicken Curry

How to make Nadan Chicken Curry | Easy Chicken Curry. Step-by-Step Cooking Recipes in Malayalam

Quick & Easy Chicken Curry

Ingredients

  1. കോഴി കഷണങ്ങളാക്കിയത് - 1 1/2 കിലോ
  2. സവോള - 4 എണ്ണം (ഇടത്തരം)
  3. ഇഞ്ചി ചതച്ചത് - 1 1/2 ടേബിൾ സ്‌പൂൺ
  4. വെളുത്തുള്ളി ചതച്ചത് - 1 1/2 ടേബിൾ സ്‌പൂൺ
  5. പച്ചമുളക് - 3 എണ്ണം (ചെറുത്)
  6. കറിവേപ്പില - 3 തണ്ട്
  7. എണ്ണ - 4 ടേബിൾ സ്‌പൂൺ
  8. തക്കാളി - 3 എണ്ണം (ചെറുത്)
  9. മഞ്ഞൾപൊടി - 1/2 ടീസ്‌പൂൺ
  10. കാശ്മീരി മുളകുപൊടി - 1 1/2 ടേബിൾ സ്‌പൂൺ
  11. മല്ലിപൊടി - 1 1/2 ടേബിൾ സ്‌പൂൺ
  12. ഗരം മസാലപ്പൊടി - 3/4 ടീസ്‌പൂൺ
  13. ഉപ്പ് - ആവശ്യത്തിന്
  14. തേങ്ങാപ്പാൽ - 1 1/2 കപ്പ്

Preparation

  1. ഒരു പാൻ അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ഇഞ്ചിയും വെളുത്തുള്ളി ചതച്ചതും കറിവേപ്പിലയും ചേർത്ത് ഇളക്കുക.
  2. ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും പച്ചമണം മാറുമ്പോൾ സവോള ചേർത്ത് വഴറ്റുക. ഈ സമയം സ്വല്പം ഉപ്പും കൂടെ ചേർത്ത് വഴറ്റിയാൽ സവോള വേഗം വഴന്നു കിട്ടും. സവോളയുടെ നിറം ഒരു ഗോൾഡൻ ബ്രൗൺ നിറം ആകുന്നതു വരെ വഴറ്റണം.
  3. അതിനുശേഷം മഞ്ഞൾപൊടിയും മുളകുപൊടിയും മല്ലിപൊടിയും ഗരം മസാലപ്പൊടിയും ചേർത്ത് വഴറ്റുക. പൊടിയുടെ പച്ചമണം മാറുമ്പോൾ തക്കാളി ചേർത്ത് ഇളക്കി മൂടി വെച്ച് വേവിക്കുക. ഇടയ്ക്കു മൂടിക മാറ്റി ഇളക്കി കൊടുക്കാൻ മറക്കരുത്. അല്ലെങ്കിൽ ചുവട്ടിൽ പിടിക്കും.
  4. തക്കാളി വെന്തു കുഴഞ്ഞുവരുമ്പോൾ കോഴി കഷ്ണങ്ങളും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി മൂടി വെച്ച് വേവിക്കുക. ചിക്കനിൽ നിന്ന് ഇറങ്ങുന്ന വെള്ളത്തിൽ കിടന്നു ചിക്കൻ വെന്തു കൊള്ളും. അത് കൊണ്ട് വേറെ വെള്ളം ചേർക്കേണ്ട ആവശ്യം വരികയില്ല. തീ കുറച്ചു വെക്കാൻ മറക്കരുത്.
  5. ഇനി വെള്ളത്തിന്റെ ആവശ്യം തോന്നുകയാണെങ്കിൽ കുറച്ചു ചൂട് വെള്ളം വേണം ചേർക്കാൻ. ഒരിക്കലും പച്ചവെള്ളം ചേർക്കരുത്. കറിയുടെ രുചി തന്നെ നഷ്ടപ്പെടും.
  6. കോഴി വെന്തു ചാർ കുറുകി വരുമ്പോൾ തേങ്ങാപ്പാലും കുറച്ചു കറിവേപ്പിലയും ചേർത്ത് മൂടി വെക്കുക. ഒരു തിള വരുമ്പോൾ കറി അടുപ്പിൽ നിന്ന് മാറ്റി വെക്കാം.

Would you find this information useful? Please Share & Support

Our Facebook Page

Like us on Facebook for all the latest recipes

Friends ന് Forward ചെയ്തു കൊടുക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ എളുപ്പം WhatsApp ചെയ്യാം. താഴെയുള്ള Icon ക്ലിക്ക് ചെയ്താൽ മതി .