കറുമുറെ കഴിക്കാം ചക്ക ചിപ്‌സ് (Jackfruit Chips)

ചായയുടെ കൂടെ കൊറിക്കാൻ ചക്ക ചിപ്‌സ് ആയാലോ ? തയ്യാറാക്കാൻ വളരെ എളുപ്പം. ചക്ക ചിപ്സിനു മാർക്കറ്റിൽ നല്ല വിലയുണ്ട് കേട്ടോ . എന്താ ഇത് ഒരു ബിസിനസ്സ് സംരംഭം ആക്കിയാലോ എന്നു തോന്നുന്നുണ്ടോ ?

Jackfruit Chips

Ingredients

  1. കുരുകളഞ്ഞ് വൃത്തിയാക്കിയ ചക്ക ചുള - 25 എണ്ണം
  2. മഞ്ഞൾ പൊടി - ആവശ്യത്തിന്
  3. ഉപ്പ് - ആവശ്യത്തിന്
  4. എണ്ണ - ആവശ്യത്തിന് (ചിപ്സ് മുങ്ങി കിടക്കാൻ പറ്റണം )

Preparation

  1. കുരു കളഞ്ഞു വൃത്തിയാക്കിയ ചക്കച്ചുള ഓരോന്നും 4 to 5 കഷണങ്ങളായി നീളത്തിൽ കീറി എടുക്കുക .
  2. അതിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടി , ഉപ്പ് ഇവ ചേർത്ത് നന്നായി തിരുമ്മി വെക്കുക . ചിപ്‌സിന് കളർ കിട്ടാൻ ആണ് മഞ്ഞൾപ്പൊടി ചേർക്കുന്നത് .
  3. ചുവട് കട്ടിയുള്ള ഒരു പാനിൽ എണ്ണ നന്നായി ചൂടാക്കുക . അതിലേക്ക് തിരുമ്മി വെച്ച ചക്ക ചുളകൾ ഇടുക. ഇടയ്ക്കു ഇളക്കി കൊടുക്കണം .
  4. ചക്കചുളയുടെ വശങ്ങൾ ഏതാണ്ട് ഗോൾഡൻ കളർ ആകുമ്പോളോ ഇളക്കുമ്പോൾ കില കില ശബ്ദം കേൾക്കുമ്പോളോ ചിപ്സ് എണ്ണയിൽ നിന്ന് കോരിമാറ്റാം .
  5. Air Tight ആയ ഭരണിയിൽ ഇട്ട് കേടുകൂടാതെ ദീർഘനാൾ സൂക്ഷിക്കാം .

Would you find this information useful? Please Share & Support

Our Facebook Page

Like us on Facebook for all the latest recipes

Friends ന് Forward ചെയ്തു കൊടുക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ എളുപ്പം WhatsApp ചെയ്യാം. താഴെയുള്ള Icon ക്ലിക്ക് ചെയ്താൽ മതി .