വരിക്ക ചക്കപ്പഴത്തിൽനിന്ന് കിടിലൻ പഴം പൊരി (Jackfruit Fritters) | Jackfruit Pazhampori

ഏത്തപ്പഴം കൊണ്ട് മാത്രം അല്ല വരിക്ക ചക്കപ്പഴം കൊണ്ടും നല്ല രുചികരമായ പഴം പൊരി ഉണ്ടാക്കാം . ഒന്നു ട്രൈ ചെയ്യാം അല്ലേ ?

Jackfruit Fritters

Ingredients

  1. കുരുകളഞ്ഞ് വൃത്തിയാക്കിയ വരിക്ക ചക്കപ്പഴം - 10 ചുള
  2. ഗോതമ്പുപൊടി - 3 tablespoon
  3. അരിപ്പൊടി - 1 tablespoon
  4. റവ - 1 tablespoon
  5. മഞ്ഞൾ പൊടി -2 നുള്ള്
  6. ഉപ്പ് - 1 നുള്ള്
  7. പഞ്ചസാര - 1 1/4 tablespoon
  8. വെള്ളം - ആവശ്യത്തിന്
  9. എണ്ണ - ആവശ്യത്തിന് (പഴം പൊരി മുങ്ങി കിടക്കാൻ പറ്റണം )

Preparation

  1. കുരു കളഞ്ഞു വൃത്തിയാക്കിയ വരിക്ക ചക്കപ്പഴ ചുള ഓരോന്നും 2 കഷണങ്ങളായി നടുവേ നീളത്തിൽ കീറി എടുക്കുക .
  2. ചേരുവകൾ 2 തൊട്ട് 7 വരെ നന്നായി ഇളക്കി യോജിപ്പിച്ചശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് പേസ്റ്റ് രൂപത്തിലാക്കി എടുക്കുക .
  3. ചുവട് കട്ടിയുള്ള ഒരു പാനിൽ എണ്ണ നന്നായി ചൂടാക്കുക .
  4. നീളത്തിൽ കീറി വച്ചിരിക്കുന്ന ചക്കപ്പഴം ഓരോന്നായി എടുത്ത് തയ്യാറാക്കി വെച്ചിരിക്കുന്ന പേസ്റ്റിൽ മുക്കി എണ്ണയിലേക്ക് ഇടുക.
  5. തിരിച്ചും മറിച്ചും ഇട്ട് നന്നായി പൊരിച്ചെടുക്കുക . ഒരു ഗോൾഡൻ നിറം ആവുമ്പോൾ എണ്ണയിൽ നിന്ന് കോരിയെടുക്കുക . സ്വാദിഷ്ടമായ ചക്കപ്പഴംപൊരി തയ്യാർ .

Would you find this information useful? Please Share & Support

Our Facebook Page

Like us on Facebook for all the latest recipes

Friends ന് Forward ചെയ്തു കൊടുക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ എളുപ്പം WhatsApp ചെയ്യാം. താഴെയുള്ള Icon ക്ലിക്ക് ചെയ്താൽ മതി .