ഉഴുന്ന് നന്നായി കഴുകി എടുക്കുക . ഇത് വെള്ളത്തിലിട്ട് 3 മണിക്കൂർ കുതിരാൻ വെക്കുക.
ശേഷം അധികം വെള്ളം ചേർക്കാതെ നല്ലതുപോലെ അരച്ചെടുക്കുക.
ഇതിലേക്ക് അരിപ്പൊടിയും കളറും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഇനി പഞ്ചസാര പാനി ഉണ്ടാക്കാൻ വേണ്ടി ഒരു പാത്രത്തിലേക്ക് പഞ്ചസാരയും ഒന്നര കപ്പ് വെള്ളവും ചേർത്ത് തീ medium flame ൽ ആക്കി തിളപ്പിച്ച് പാനിയാക്കി എടുക്കുക. പാനി ഒരു നൂൽ പരുവം ആവുമ്പോൾ അതിലേക്കു ഏലക്കാ പൊടിച്ചതും , നാരങ്ങാ നീരും ചേർക്കുക. തീ കെടുത്തിയ ശേഷം നെയ്യും കൂടി ചേർത്ത് ഇളക്കി മാറ്റി വെയ്ക്കുക.
ഇനി ജിലേബി ഉണ്ടാക്കാനായി വേറെ ഒരു പാനിൽ എണ്ണ ചൂടാക്കുക . എണ്ണ നല്ലത് പോലെ ചൂടാവുമ്പോൾ തീ low flame ൽ ആക്കിവെയ്ക്കുക .
അതിനുശേഷം കുഴച്ചു വെച്ച മാവ് ഒരു Piping Bag ൽ ( ചെറിയ പ്ലാസ്റ്റിക് cover ആയാലും മതി ) നിറച്ച് അടിയിൽ ചെറിയ ഒരു ദ്വാരം ഇടുക.
Piping Bag ൽ നിന്ന് എണ്ണയിലേയ്ക്ക് മാവ് വട്ടത്തിൽ ജിലേബിയുടെ ആകൃതിയിൽ ഞെക്കി വീഴിക്കുക.
എണ്ണയിൽ തിരിച്ചും മറിച്ചും ഇട്ട് വറുത്തെടുക്കുക.
അതിനു ശേഷം എണ്ണയിൽ നിന്ന് കോരി ചെറു ചൂടുള്ള പഞ്ചസാര പാനിയിലേയ്ക്ക് ഇടുക. പാനി തണുത്തുപോയെങ്കിൽ ഇടയ്ക്കിടെ ചൂടാക്കി വെയ്ക്കണം.
10 മിനിട്ടിനു ശേഷം പാനിയിൽ നിന്ന് കോരിമാറ്റി വെക്കുക. ജിലേബി റെഡി.
Would you find this information useful? Please Share & Support