കോവയ്ക്ക മെഴുക്കുപുരട്ടി | Kovakka Mezhukkupuratti

How to make Kovakka Mezhukkupuratti (Ivy Gourd Fry) | Step-by-Step Cooking Recipes in Malayalam

Kovakka Mezhukkupuratti

Ingredients

  1. കോവയ്ക്ക - 1/2 കിലോ
  2. സവോള - 1 എണ്ണം (വലുത് )
  3. പച്ചമുളക് - 3 എണ്ണം (വലുത്)
  4. കറിവേപ്പില - 3 തണ്ട്
  5. തേങ്ങാക്കൊത്ത് (അരിഞ്ഞത്) - 3 ടേബിൾ സ്‌പൂൺ
  6. എണ്ണ - 4 ടേബിൾ സ്‌പൂൺ
  7. ഉപ്പ് - ആവശ്യത്തിന്
  8. കടുക് - 1/2 ടീസ്‌പൂൺ

Preparation

  1. ആദ്യം കോവയ്ക്ക കഴുകിയശേഷം വട്ടത്തിൽ അരിഞ്ഞു വെക്കുക
  2. ഇതിലേക്ക് സവോള നീളത്തിൽ അരിഞ്ഞു ചേർക്കുക. പച്ചമുളക് നീളത്തിൽ കീറി ഇടുക. കറിവേപ്പില യും തേങ്ങാക്കൊത്തും ചേർത്ത് മാറ്റി വെക്കുക.
  3. അതിനു ശേഷം ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് അതിലേക്കു എണ്ണ ഒഴിച്ച് ചൂടാക്കുക. ചൂടായ എണ്ണയിലേക്ക് കടുക് ചേർക്കുക. കടുക് പൊട്ടി വരുമ്പോൾ അതിലേക്കു അരിഞ്ഞു വെച്ചിരിക്കുന്ന ചേരുവകളും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി മൂടി വെക്കുക. കുറഞ്ഞ തീയിൽ വേണം വേവിക്കാൻ. അല്ലെങ്കിൽ കരിഞ്ഞുപോകും. ഇടയ്ക്കിടെ മൂടിക മാറ്റി ഇളക്കി കൊടുക്കണം.
  4. നന്നായി വെന്തു കഴിയുമ്പോൾ അടുപ്പിൽ നിന്ന് മാറ്റാം.

Would you find this information useful? Please Share & Support

Our Facebook Page

Like us on Facebook for all the latest recipes

Friends ന് Forward ചെയ്തു കൊടുക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ എളുപ്പം WhatsApp ചെയ്യാം. താഴെയുള്ള Icon ക്ലിക്ക് ചെയ്താൽ മതി .