മൈദ , Baking Powder, Baking Soda ഇവ ഒരു അരിപ്പ ഉപയോഗിച്ച് അരിച്ച് മാറ്റി വെക്കുക.
കേക്ക് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പാത്രത്തിൽ (അലുമിനിയം പാത്രം കൂടുതൽ നന്ന് ) അല്പം എണ്ണ തടവുക . ഈ പാത്രത്തിൽ അല്പം മൈദ വിതറുക (പാത്രം തട്ടി തട്ടി മൈദ എല്ലായിടത്തും ഒരേപോലെ എത്തിക്കുക ). ബട്ടർ പേപ്പർ ഉള്ളവർക്ക് അത് മുറിച്ച് വെച്ചാൽ മതിയാവും . എണ്ണയും മൈദയും പുരട്ടേണ്ട ആവശ്യം ഇല്ല. കേക്ക് പാത്രത്തിൽനിന്നും ഇളക്കി എടുക്കാനുള്ള എളുപ്പത്തിനാണ് ഇങ്ങനെ ചെയ്യുന്നത് . ഈ പാത്രം മാറ്റി വെക്കുക
വേറൊരു പാത്രത്തിൽ ബട്ടർ, പഞ്ചസാര പൊടിച്ചത്, ഒരു നുള്ള് ഉപ്പ് ഇവ ചേർത്ത് ഒരു Hand Mixer or Whisk ഉപയോഗിച്ച് നന്നായി Mix ചെയ്യുക. ഇതിലേക്ക് എഗ്ഗ് പൊട്ടിച്ചൊഴിച്ച് വീണ്ടും നന്നായി Beat ചെയ്യുക.
ഇതിലേക്ക് Lemon Zest ഉം നാരങ്ങ നീരും കൂടി ചേർത്ത് നന്നായി Mix ചെയ്യുക. ഇതിലേക്ക് അരിച്ചു മാറ്റിവെച്ചിരുന്ന മൈദ , Baking Powder, Baking Soda എന്നിവ കുറേശ്ശേ വീതം ചേർത്ത് കട്ട ഇല്ലാതെ നന്നായി മിക്സ് ചെയ്ത് എടുക്കുക . (മൈദ ഒരുമിച്ച് ചേർക്കരുത് ).
ഇതിലേക്ക് പാൽ ചേർത്ത് വീണ്ടും നന്നായി Mix ചെയ്യുക.
ശേഷം കേക്ക് ഉണ്ടാക്കാനായി തയ്യാറാക്കി വെച്ചിരിക്കുന്ന പാത്രത്തിലേക്ക് ഈ Mix ഒഴിക്കുക . പാത്രം ചെറുതായി തട്ടി തട്ടി വായു കുമിളകൾ ഇല്ലാതെ Mix നന്നായി fill ചെയ്യുക .
Cooker Medium Flame ൽ 5 മിനിറ്റ് ചൂടാക്കുക. ഇതിൽ ഒരു ചെറിയ Stand വെച്ച് അതിനു മുകളിൽ കേക്ക് Mix നിറച്ച പാത്രം വെക്കുക . Cooker, weight ഇടാതെ അടച്ച് Low Flame ൽ 45 മിനിറ്റ് വേവിക്കുക .
ശേഷം ഒരു Toothpick (ഈർക്കിൽ / Fork ) കൊണ്ട് കുത്തി കേക്കിന്റെ വേവ് പരിശോധിക്കുക . കേക്ക് Toothpick ൽ പറ്റിപിടിക്കുന്നില്ലെങ്കിൽ കേക്ക് വെന്തു എന്ന് മനസിലാക്കാം. അല്ലെങ്കിൽ കുറച്ച് നേരം കൂടെ വേവിക്കുക .
കേക്ക് നന്നായി തണുത്ത ശേഷം മുറിച്ച് ഉപയോഗിക്കുക . (ചൂടോടെ മുറിച്ചാൽ കേക്ക് പൊടിഞ്ഞു പോകാൻ ഇടയുണ്ട് ) .
Would you find this information useful? Please Share & Support