കൊതിയൂറും പെപ്പർ ചിക്കൻ (Pepper Chicken)

കുരുമുളകിട്ടു വരട്ടിയ ചിക്കൻ ! കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും അല്ലേ ?

Pepper Chicken

Ingredients

  1. ചിക്കൻ കഷണങ്ങളാക്കിയത് - 1.5 Kg
  2. കുരുമുളകുപൊടി - 2 tablespoon
  3. പച്ചമുളക് - 5 എണ്ണം
  4. മഞ്ഞൾ പൊടി - 1/2 teaspoon
  5. ചിക്കൻ മസാല or മീറ്റ് മസാല - 2 teaspoon
  6. ഇഞ്ചി - ഒരു ഇടത്തരം കഷണം
  7. വെളുത്തുള്ളി - 7 എണ്ണം
  8. എണ്ണ - 6 tablespoon
  9. സവോള (വലുത് ) - 4 എണ്ണം
  10. തക്കാളി (വലുത് ) - 2 എണ്ണം
  11. തേങ്ങാപ്പാൽ - 3/4 കപ്പ്
  12. ഉപ്പ് - ആവശ്യത്തിന്
  13. കറിവേപ്പില - ആവശ്യത്തിന്

Preparation

  1. കോഴി നുറുക്കിയത് നന്നായി കഴുകി വെള്ളം വാർന്നു പോകാൻ വെക്കുക .
  2. ഒരു പാനിൽ എണ്ണ ചൂടാക്കുക . ചൂടായി വരുമ്പോൾ അതിലേക്ക് ആദ്യം ഒരു തണ്ട് കറിവേപ്പില ഇടുക . എന്നിട്ട് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ച് ചേർക്കുക . ഇത് ചെറുതായി വാടിവരുമ്പോൾ സവോള അരിഞ്ഞതും പച്ചമുളക് കീറിയതും ചേർത്ത് വഴറ്റുക . ഒരു ഗോൾഡൻ ബ്രൗൺ കളർ ആവുന്നതുവരെ വഴറ്റണം .
  3. അതിലേക്ക് മഞ്ഞൾപൊടി , ചിക്കൻ മസാല , കുരുമുളക്പൊടി ഇവ ചേർത്ത് നല്ലതുപോലെ വഴറ്റുക . പൊടികളുടെ പച്ച മണം മാറുന്നതുവരെ വഴറ്റണം . അതിനു ശേഷം തക്കാളി അരിഞ്ഞത് ചേർത്ത് ഇളക്കി മൂടി വെക്കുക . ഇടയ്ക്കു മൂടി മാറ്റി ഇളക്കി കൊടുക്കണം .
  4. തക്കാളി വെന്തു കുഴഞ്ഞു വരുമ്പോൾ ഇതിലേക്ക് കോഴി കഷണങ്ങളും ഉപ്പും ചേർത്ത് ഇളക്കി മൂടി വെക്കുക . വെള്ളം ചേർക്കേണ്ട ആവശ്യമില്ല . ചിക്കനിൽനിന്ന് ഇറങ്ങുന്ന വെള്ളത്തിൽ കിടന്ന് ചിക്കൻ വെന്തുകൊള്ളും . തീ Low Flame ൽ ഇടുക . ഇടയ്ക്കു മൂടി മാറ്റി ഇളക്കി കൊടുക്കണം . അല്ലെങ്കിൽ ചുവട്ടിൽ പിടിക്കും .
  5. ചിക്കൻ വെന്തു കഴിയുമ്പോൾ എണ്ണ മുകളിൽ തെളിഞ്ഞു വരും. അപ്പോൾ തേങ്ങാപ്പാൽ ചേർത്ത് ഇളക്കുക . ഒരു രണ്ടു മിനിറ്റ് കഴിയുമ്പോൾ കുറച്ചു കറിവേപ്പില കൂടെ ചേർത്ത് ഇളക്കി അടുപ്പിൽ നിന്ന് മാറ്റിവെയ്ക്കുക . അതിനു ശേഷം ഒരു 20 മിനിട്ടുകൂടി കഴിഞ്ഞു ഉപയോഗിക്കുന്നതാവും കൂടുതൽ രുചികരം.

Would you find this information useful? Please Share & Support

Our Facebook Page

Like us on Facebook for all the latest recipes

Friends ന് Forward ചെയ്തു കൊടുക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ എളുപ്പം WhatsApp ചെയ്യാം. താഴെയുള്ള Icon ക്ലിക്ക് ചെയ്താൽ മതി .