Undampori - Bonda - Pazham Cake - ബോണ്ട - ഉണ്ടം പൊരി - പഴം കേക്ക്

ചായക്കടയിലെ അതേ രുചിയിൽ വീട്ടിലുണ്ടാക്കാം.

Undampori Bonda Pazha Cake

Ingredients

  1. ഗോതമ്പ് പൊടി - 4 Cup
  2. പഞ്ചസാര - 1.25 Cup
  3. പാളയംകോടൻ പഴം - 5 എണ്ണം
  4. സോഡാ പൊടി - 3/4 ടീസ്പൂൺ
  5. ഉപ്പ് - 1/4 ടീസ്പൂൺ
  6. ഏലയ്ക്ക പൊടിച്ചത് - 1 ടീസ്പൂൺ
  7. വെള്ളം - 1.25 Cup
  8. എണ്ണ - വറുക്കാൻ ആവശ്യത്തിന്

Preparation

  1. പഴവും പഞ്ചസാരയും കൂടി മിക്സിയിൽ നന്നായി അരച്ചെടുക്കുക.
  2. ഗോതമ്പ് പൊടി , സോഡാ പൊടി, ഉപ്പ് , ഏലയ്ക്കാ പൊടിച്ചത് എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക . ഇതിലേയ്ക്ക് അരച്ച് വെച്ച പഴം - പഞ്ചസാര മിശ്രിതം ഒഴിച്ച് നന്നായി കുഴയ്ക്കുക . ഇതിലേയ്ക്ക് വെള്ളം ചേർത്ത് കുഴച്ച് 2 മണിക്കൂർ മാറ്റി വെയ്ക്കുക . കയ്യിൽ ഒട്ടി പിടിക്കുന്ന പരുവത്തിലായിരിക്കണം മാവ് കുഴച്ചെടുക്കാൻ .
  3. 2 മണിക്കൂറിനു ശേഷം ഒരു പാനിൽ എണ്ണ നന്നായി ചൂടാക്കി , ഇതിലേയ്ക്ക് മാവ് ചെറിയ ഉരുളകളാക്കി ഇടുക . ചെറു തീയിൽ നന്നായി വേവിച്ചെടുക്കണം . തീ കൂട്ടിയിട്ടാൽ ഉൾവശം വേവാതിരിക്കാനുള്ള സാധ്യത ഉണ്ട് . നല്ല ബ്രൗൺ നിറം ആവുമ്പോൾ കോരി മാറ്റാം .

Would you find this information useful? Please Share & Support

Our Facebook Page

Like us on Facebook for all the latest recipes

Friends ന് Forward ചെയ്തു കൊടുക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ എളുപ്പം WhatsApp ചെയ്യാം. താഴെയുള്ള Icon ക്ലിക്ക് ചെയ്താൽ മതി .